Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:35 pm

Menu

Published on December 30, 2014 at 12:38 pm

ചൈനയില്‍ ജിമെയിൽ നിരോധിച്ചു

googles-gmail-blocked-in-china

ബെയ്‌ജിംഗ്‌:ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സര്‍വീസായ ജിമെയില്‍ ചൈനയില്‍ നിരോധിച്ചു. കടുത്ത സെന്‍സറിങ് നിയമങ്ങളാണ് ജിമെയിലിൻറെ നിരോധത്തിലേക്ക് നയിച്ചത്.ദീര്‍ഘനാളായി ജിമെയില്‍ സേവനം അവസാനിപ്പിക്കാന്‍ ചൈനീസ്‌ സര്‍ക്കാര്‍ ശ്രമം നടത്തി വരികയാണ്. ശനിയാഴ്ചയോടെയാണ് ചൈന ജിമെയില്‍ സര്‍വീസ് രാജ്യത്ത് നിരോധിച്ചത്. 2009 ല്‍ ഗൂഗിള്‍ ചൈനയില്‍ സെര്‍ച്ച് എഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.ഇതേതുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ ഗൂഗിള്‍ സേവനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.ചൈനയില്‍ ജിമെയില്‍ സേവനം അവസാനിക്കുന്നതോടെ വിദേശ രാജ്യങ്ങളിലെ ചൈനീസ് വംശജരും ചൈനയുമായി ബന്ധമുള്ള ലക്ഷോപലക്ഷം വരുന്ന കമ്പനികളും ഇടപാടുകാര്‍ക്കും മറ്റു ഇമെയില്‍ സേവനങ്ങളിലേക്ക് മാറേണ്ടിവരും. എന്നാൽ നിരോധനത്തെ കുറിച്ച് ചൈനയിലെ ഇന്റര്‍നെറ്റ്‌ റെഗുലേറ്റിംഗ്‌ അതോറിറ്റിയായ ചൈന ഇന്റര്‍നെറ്റ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News