Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:38 pm

Menu

Published on February 21, 2017 at 1:18 pm

കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുള്‍പ്പെട്ട അധോലോകമുണ്ടെന്ന് ഗണേഷ്‌കുമാര്‍

goondas-are-always-used-in-film-industry-says-ganesh-kumar-mla

തിരുവനന്തപുരം: സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്ന് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. കൊച്ചിയില്‍ സിനിമാ-ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് വാഴുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരക്കാര്‍ നിരവധി സ്ത്രീകളെ ആക്രമിച്ച് പണം തട്ടിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.

നേരത്തെ ബോംബെയിലുണ്ടായിരുന്നതുപോലെ കൊച്ചി കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അധോലോകങ്ങളെയാണ് സിനിമയിലും നമുക്ക് കാണാന്‍ കഴിയുന്നത്. കൊച്ചിയിലുണ്ടായ സിനിമകള്‍ നോക്കിയാല്‍ മതി.

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച വലിയ സിനിമകളെല്ലാം നിലവാരം കുറഞ്ഞവരുടെ സാമൂഹ്യവിരുദ്ധരുടെ കഥപറയുന്നതാണ്, ഗണേഷ് കുമാര്‍ വിശദീകരിക്കുന്നു.

മലയാളി നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ സംഭവം ദേശീയശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ വെളിപ്പെടുത്തല്‍.

താന്‍ കാണുന്ന സമയത്ത് സിനിമയിലേത് വളരെ സൗഹൃദമായ അന്തരീക്ഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ചില സാമൂഹ്യ വിരുദ്ധര്‍ സിനിമാ പ്രവര്‍ത്തകരായി കടന്നുകൂടിയിട്ടുണ്ട്. മയക്കുംമരുന്നും മറ്റും ഉപയോഗിക്കുന്നവര്‍. അതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് അറിയുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഇതുമായി ബന്ധപ്പെട്ട് പുറത്തുപറയാന്‍ പറ്റാത്ത പലതും തനിക്കറിയാം. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നടികള്‍ ആക്രമിക്കപ്പെട്ട മുന്‍കാല സംഭവങ്ങള്‍ കൂടി അന്വേഷിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

താന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഏതെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ക്ക് സംശയമുണ്ടെങ്കില്‍ ആര്‍ക്കും തന്നെ നേരിട്ടു വിളിക്കാമെന്നും അവരോട് താന്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News