Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2026 3:26 am

Menu

Published on March 29, 2017 at 11:24 am

ആ സാമ്യം പാട്ടിനു ശ്രദ്ധ കിട്ടാന്‍ ബോധപൂര്‍വ്വം ചെയ്തത്: ഗോപി സുന്ദര്‍

gopi-sunder-reply-to-sathya-movie-song-copy

അന്തരിച്ച സംവിധായകന്‍ ദീപന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ജയറാം ചിത്രം സത്യയിലെ ഗാനം പുറത്തിറങ്ങിയതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുകയാണ്. സത്യയിലെ ഗാനത്തിന് വിക്രം ചിത്രം ഇരുമുഖനിലെ ‘ഹെലേന’ എന്ന ഗാനവുമായി സാമ്യമുണ്ടെന്നായിരുന്നു വിമര്‍ശനം.

ട്രോള്‍ പേജുകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നതും സത്യയിലെ ഈ ഗാനവും അതിന് സംഗീതം നല്‍കിയ ഗോപി സുന്ദറുമാണ്. എന്നാല്‍ ആളുകള്‍ എല്ലാം വിവാദത്തിനു പിന്നാലെയാണെന്നും അതൊന്നും തന്നെ ബാധിക്കാറില്ലെന്നും ഗോപി സുന്ദര്‍ പറയുന്നു. സ്ഥിരമായി കോപ്പിയടി വിവാദം ഉയരുന്നതിനു പിന്നില്‍ ആരെങ്കിലുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സത്യയിലെ ഗാനത്തിനു ‘ഹെലേന’ എന്ന ഗാനവുമായി സാമ്യമുണ്ട്, സാമ്യം മാത്രം. പക്ഷേ അത് കോപ്പിയടിച്ചതല്ല. ആ സാമ്യം തോന്നണം എന്ന് ബോധപൂര്‍വ്വം ചെയ്തതാണ്. ആ പാട്ടിനു ശ്രദ്ധ കിട്ടാന്‍ വേണ്ടി, ഗോപി സുന്ദര്‍ പറയുന്നു. അത്രയേയുള്ളൂ. ട്രോളുകളും ആരോപണങ്ങളും ഒന്നും കാര്യമാക്കുന്നില്ലെന്നും പാട്ട് ആസ്വദിക്കുക എന്നേ തനിക്കു പറയാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ വിജയ് യേശുദാസ് പാടിയ ഒരു മനോഹരമായ മെലഡി ഗാനം താന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അതു ലൈക് ചെയ്തത്. ഷെയര്‍ ചെയ്തത്.

ടേക്ക് ഓഫിലെ പശ്ചാത്തല സംഗീതം ഏറെ പ്രശംസ നേടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഹൃദയം കൊണ്ടു ചെയ്‌തൊരു ചിത്രമാണതെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അതിന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നതുമാണ്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ അത്രമേല്‍ പിന്തുണ തന്നിരുന്നു. അതുകൊണ്ടു കൂടിയാണ് ചിത്രം ഇത്രയേറെ മനോഹരമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News