Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:08 am

Menu

Published on June 3, 2014 at 9:29 am

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

gopinath-munde-dies-in-road-accident

ന്യൂഡല്‍ഹി: കേന്ദ്ര ഗ്രാമവികസന മന്ത്രി   ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു.ദില്ലി വിമാനത്താവളത്തിനടുത്ത് വച്ച് ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുണ്ടെയെ ദില്ലി എയിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് മുണ്ടെയുടെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കാനിരുന്ന വിജയറാലിയില്‍ പങ്കെടുക്കാനായി ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക പോകുംവഴിയാണ് അപകടം.  മൃതദേഹം ഉച്ചയ്ക്ക് 12 ന് ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം ജന്മാദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ചയാവും സംസ്‌കാരം. വിവരമറിഞ്ഞ് ബി ജെ പി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുടെ വന്‍സംഘവും എയിംസ് ആസ്പത്രിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News