Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:08 pm

Menu

Published on August 13, 2017 at 11:27 am

ഗോരഖ്പുര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം; ആശുപത്രി അധികൃതരും സര്‍ക്കാരും തമ്മില്‍ പോര്

gorakhpur-tragedy-again-children-died-death-toll-raises

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴു കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ഓക്‌സിജന്‍ നിലച്ചപ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.

ഇതോടെ, ഓഗസ്റ്റ് നാലു മുതല്‍ ഒരാഴ്ചയ്ക്കിടെ ഇവിടെ മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 70 ആയി. ഇതില്‍ 30 കുട്ടികള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ജീവന്‍ വെടിഞ്ഞത്. ഈ ദിവസം ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓക്സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ മരിച്ച ആശുപത്രിയില്‍ ശിശുമരണങ്ങള്‍ കൂടുന്നത് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. അതിനിടെ ആശുപത്രി അധികൃതരും സര്‍ക്കാരും തമ്മിലുള്ള പ്രസ്താവന യുദ്ധവും മുറുകുകയാണ്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി മുന്നുകുട്ടികള്‍ മരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ ബി.ആര്‍.ഡിയില്‍ ഇതുവരെ മരിച്ചത് 11 പേര്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. അതും ഓക്സിജന്‍ വിതരണത്തിലെ തകരാറാണെന്ന് അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ മരണ സംഖ്യയേക്കാള്‍ കുറവാണ് ഈ വര്‍ഷമെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

നിഷ്‌കളങ്കരായ കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സസ്പെന്റ് ചെയ്യപ്പെട്ട ആശുപത്രി മേധാവി ഡോ. രാജീവ് മിശ്ര പറഞ്ഞു. എന്നാല്‍ ആശുപത്രിക്കു വേണ്ടി പലതവണ ആവശ്യപ്പെട്ടിട്ടും ധനസഹായം നല്‍കാന്‍ കൂട്ടാക്കാത്ത യോഗി ആദ്യത്യനാഥ് സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. സമയത്ത് ഫണ്ടുകിട്ടിയിരുന്നെങ്കില്‍ കുടിശ്ശികയുണ്ടായിരുന്ന പണം ഓക്സിജന്‍ കമ്പനിക്ക് കൊടുക്കാനാകുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ ഈ മാസം നാലിന് മാത്രമാണ് ഡോക്ടര്‍ രാജീവ് മിശ്രയുടെ നിവേദനം ലഭിക്കുന്നതെന്നും തൊട്ടടുത്ത ദിവസം തന്നെ അത് പാസ്സാക്കിയതായും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജൂലൈ മൂന്നു മുതല്‍ മൂന്നു തവണ ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ഡോ. മിശ്ര പറഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യം ആവശ്യപ്പെട്ടു.

അതേസമയം മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവാണ് കാണിക്കുന്നത്. ആംബുലന്‍സുകള്‍ അനുവദിക്കാതെ മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിക്കില്ലെന്നാണ് വിശദീകരണം.

Loading...

Leave a Reply

Your email address will not be published.

More News