Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:59 am

Menu

Published on May 13, 2017 at 9:33 am

സെന്‍കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

government-cancels-dgp-tp-senkumar-order

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചെത്തിയ ഉടന്‍ ടി.പി സെന്‍കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു.

പൊലീസ് ആസ്ഥാനത്തെ അതീവരഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടിയാണ് മരവിപ്പിച്ചത്. കുമാരി ബീനയ്ക്ക് ഡി.ജി.പി ഓഫീസില്‍ തുടരാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍ നടപടി.

ഡി.ജി.പി സ്ഥാനമേറ്റെടുത്ത ഉടനെ സെന്‍കുമാര്‍ എടുത്ത നടപടികളിലൊന്നാണ് ബീനയുടെ സ്ഥലംമാറ്റം. നേരത്തെ അകാരണമായി സ്ഥലംമാറ്റിയെന്നാരോപിച്ച് ബീന ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ടി ബ്രാഞ്ചില്‍ നിയമനം ലഭിച്ച് ഒരു വര്‍ഷം തികയും മുമ്പ് മാറ്റിയെന്നും ആദ്യം യു ബ്രാഞ്ചിലേക്കും പിന്നീട് എസ്.എ.പി ക്യാംപിലേക്കും മാറ്റി നിയമിച്ചുള്ള ഉത്തരവ് പ്രതികാര ബുദ്ധിയോടെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനു പിന്നാലെയാണ് ഈ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഭരണ വിഭാഗത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയും മറ്റ് ഉദ്യോഗസ്ഥരും അറിയാതെയാണ് ഡി.ജി.പി സ്ഥലമാറ്റ ഉത്തരവ് ഇറക്കിയതെന്നും ആക്ഷേപമുണ്ടായിരുന്നു.

ആരോപണങ്ങളുടെ പേരില്‍ നേരത്തെ സ്ഥലംമാറ്റിയ സുരേഷ് കൃഷ്ണയെ വീണ്ടും ടി ബ്രാഞ്ചിലേക്കു നിയമിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും കുമാരി ബീന പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പൊലീസ് ആസ്ഥാനത്ത് വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നാണ് സെന്‍കുമാറിന്റെ നിലപാട്.

 

Loading...

Leave a Reply

Your email address will not be published.

More News