Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:09 am

Menu

Published on January 22, 2015 at 10:17 am

സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഇന്ന് പണിമുടക്കുന്നു

government-employees-on-strike-today

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കുക, അടിസ്‌ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, 30500 തസ്‌തിക വെട്ടിക്കുറയ്‌ക്കാനുള്ള നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഇടത് അനുകൂല ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വിസ് സംഘടനാ സമരസമിതി എന്നിവയുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടത്തുന്നത്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ ഹാജര്‍ പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ സബ് ഓഫിസുകളില്‍നിന്ന് സമാഹരിച്ച് രാവിലെ 10.30ന് പൊതുഭരണ വകുപ്പിനെ അറിയിക്കാനും നിര്‍ദേശമുണ്ട്. ഡയസ്നോണ്‍ ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍നിന്ന് പിടിക്കും. എന്തുവന്നാലും ഡയസ്നോണ്‍ പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്ന പ്രൊവിഷണൽ ജീവനക്കാരെ സര്‍വീസില്‍നിന്നു നീക്കം ചെയ്യും. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേ ഇന്ന് അവധി അനുവദിക്കുകയുള്ളൂ.

Loading...

Leave a Reply

Your email address will not be published.

More News