Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:04 am

Menu

Published on November 3, 2017 at 10:37 am

ഗെയ്ല്‍ സമരം; സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല, സമരക്കാരുമായി ചര്‍ച്ചയില്ലെന്നും കലക്ടര്‍

government-no-plan-to-talk-with-gail-pipe-line-protesters

കോഴിക്കോട്: മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തിലും സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന് കലക്ടര്‍.

സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ യു.വി.ജോസ് അറിയിച്ചു. അതേസമയം സമരത്തിന് അനുഭാവം പ്രകടിപ്പിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് മുക്കം സന്ദര്‍ശിക്കും.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി എന്നിവരുടെ നേതൃത്വത്തിലാണു സന്ദര്‍ശനം. അതിനിടെ, സംഘര്‍ഷങ്ങളുടെ പേരില്‍ പൊലീസ് വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുണ്ട്.

പ്രക്ഷോഭം നടക്കുന്ന മുക്കത്ത് വ്യാഴാഴ്ചയും സംഘര്‍ഷമുണ്ടായി. സംസ്ഥാന പാതയില്‍ തടികളും ടയറുകളും ഉപയോഗിച്ച് തീയിട്ട് പ്രതിഷേധക്കാര്‍ ഗതാഗതം മുടക്കി. തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ വ്യാപകമായ കല്ലേറുമുണ്ടായി. മുക്കത്തെ ഗെയില്‍വിരുദ്ധ സമരത്തിനിടെ ബുധനാഴ്ചത്തെ അക്രമത്തിനു പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകളാണെന്നാണു പൊലീസ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News