Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 8:04 am

Menu

Published on June 26, 2014 at 10:24 am

പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വില ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രി

government-not-considering-lpg-kerosene-price-hike

ന്യൂഡല്‍ഹി: പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വില ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അടുത്ത  മൂന്ന് മാസത്തേക്കാണ് തീരുമാനം മാറ്റിവെച്ചത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ പ്രകൃതിവാതക വില കൂട്ടുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കു എന്ന് മന്ത്രി അറിയിച്ചു. പാചകവാതകത്തിന് 5 രൂപയും മണ്ണെണ്ണയ്ക്ക് ഒരു രൂപയും പ്രതിമാസം വദ്ധിപ്പിക്കനായിരുന്നു നേരത്തെ തീരുമാനം.ട്രെയിന്‍ യാത്രാ നിരക്കു വര്‍ധിപ്പിച്ചതിനു പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിക്കുന്നു എന്ന തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും നല്‍കി വരുന്ന 80,000 കോടി രൂപയുടെ സബ്സിഡി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് വില വധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.14.2 കിലോ എല്‍.പി.ജി സിലിണ്ടറിന് പ്രതിമാസം 5 രൂപ നിരക്കില്‍ വര്‍ധിപ്പിച്ച് ഇപ്പോള്‍ നല്‍കി വരുന്ന 432.71 രൂപ സബ്സിഡി അടുത്ത 7 വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം.മണ്ണെണ്ണയ്ക്ക് ലിറ്ററിന് ഇപ്പോള്‍ 32.87 രൂപയാണ് സബ്സിഡി നല്‍കുന്നത്. മണ്ണെണ്ണയുടെ വില പ്രതിമാസം ഒരു രൂപ വീതം വര്‍ധിപ്പിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ സബ്സിഡി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News