Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് വർദ്ധനവിന് പിറകെ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വിലക്കൂട്ടാന്‍ കേന്ദ്ര നീക്കം. അഞ്ചു രൂപ കൂട്ടാനാണ് തീരുമാനം.എല്ലാ മാസവും അഞ്ച് രൂപ വീതം വര്‍ധിപ്പിച്ച് സബ്‌സിഡി ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മണ്ണെണ്ണ ലിറ്ററിന് ഒരു രൂപയുടെ വര്‍ധനയുണ്ടായേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ബാധ്യത കൂടുകയാണ് ചെയ്യുക. ഈ പശ്ചാത്തലത്തിലാണ് പാചക വാതക വില പ്രതിമാസം 10 രൂപവെച്ച് കൂട്ടാനുള്ള നീക്കം നടത്താന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. 10 രൂപവെച്ച് പ്രതിമാസം കൂട്ടുകയാണെങ്കില്‍ സര്‍ക്കാരിന് പ്രതിമാസം 7000 കോടി രൂപ ലഭിക്കുമെന്നും അങ്ങനെ സബ്‌സിഡി ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും മോദി സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.ഘട്ടം ഘട്ടമായി വില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. ജുലായ് ഒന്നിന് മുമ്പായി വില വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയേക്കും.
Leave a Reply