Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 7:35 am

Menu

Published on March 6, 2015 at 10:01 am

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

governors-speech-in-assembly

തിരുവനന്തപുരം: ഗവർണർ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ മാണിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്ല കാര്‍ഡുകളും ബാനറുകളുമേന്തിയാണു പ്രതിപക്ഷം സഭയില്‍ എത്തിയത്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷനേതാവ് ബഹിഷ്‌കരണം അറിയിക്കുകയായിരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ട് അടുത്ത ദിവസങ്ങളിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷധം നടത്തുമെന്ന് വി.എസ് പറഞ്ഞു.ബജറ്റ് അവതരണത്തിൽനിന്നു മാണിയെ മാറ്റി നിർത്തണമെന്നു ആവശ്യപ്പെട്ടപ്പോൾ അക്കാര്യം പരിഗണിക്കാമെന്നാണ് ഗവർണർ പറഞ്ഞത്. അത് എങ്ങനെ വരുമെന്നു കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴ കേസില്‍ മാണിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

Loading...

Leave a Reply

Your email address will not be published.

More News