Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 9:23 pm

Menu

Published on August 28, 2014 at 3:35 pm

മോണോ റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിച്ചു;പകരം ഇനി ലൈറ്റ് മെട്രോ പദ്ധതി

govt-cancelled-kozhikodethiruvananthapuram-mono-rail-project

തിരുവനന്തപുരം: കോഴിക്കോട്,തിരുവനന്തപുരം മോണോ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചു. ഇതിനു പകരം ലൈറ്റ് മെട്രോ എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. മോണോ റെയിൽ പദ്ധതി അധിക ചെലവും അമിത ബാധ്യതയുമുണ്ടാക്കുമെന്നതിനെ തുടർന്നാണ്‌ സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചത്.നാലു മാസത്തിനകം പുതിയ പദ്ധതി നടപ്പിലാക്കാൻ രേഖ തയാറാക്കി സമര്‍പിക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കോഴിക്കോട്ടും തിരുവനന്തപുരത്തും മോണോ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ടെന്‍ഡറില്‍ 10,392 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. പദ്ധതിക്കായി ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത് ബൊംബാര്‍ഡിയര്‍ എന്ന കമ്പനിയായിരുന്നു. മോണോറെയില്‍ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ കിലോമീറ്റര്‍ ഒന്നിന് 288 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയോ 9,000 കോടി രൂപക്കാണ് പദ്ധതിയുടെ നിര്‍മാണം ഏറ്റെടുത്തിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News