Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:33 am

Menu

Published on August 9, 2013 at 11:52 am

ഇടുക്കി ഡാം തുറക്കുന്നില്ല

govt-has-no-plans-to-lift-shutters-of-idukki-dam

ഇടുക്കി: ഇടുക്കി ഡാം തുറക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ അറിയിച്ചു. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ അണകെട്ട് തുറക്കേണ്ട അവസ്ഥയില്ലന്ന് അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ഉല്‍പാദനം പൂര്‍ണതോതിലാക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമുകളുടെ സുരക്ഷ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് അണക്കെട്ടിന്‍്റെ ഷട്ടറുകള്‍ തുറക്കേണ്ടതില്ലന്ന തീരുമാനത്തിലെത്തിയത് .ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33