Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോൾ ,ഡീസൽ എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 1.60 രൂപയും ഡീസലിന് 40 പൈസയുമാണ് വർദ്ധിപ്പിച്ചത്.വില വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.ബജറ്റില്‍ ലക്ഷ്യമിട്ടിരുന്ന വരുമാനം നേടുന്നതിനായാണ് തീരുവ വര്‍ധിപ്പിച്ചത്. വര്‍ധന നിലവില്‍ വന്നതോടെ പെട്രോളിന്റെ തീരുവ ലിറ്ററിന് 7.06 രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് 5.46 രൂപയായിരുന്നു. ഡീസലിന്റെ എക്‌സൈസ് തീരുവ 4.26 രൂപയില്‍ നിന്നും 4.66 രൂപയായി ഉയര്‍ന്നു.അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന് ചില്ലറ വില്‍പനയിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ നാല് തവണയാണ് സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ 20,000 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്.
Leave a Reply