Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:54 am

Menu

Published on January 2, 2014 at 11:53 am

ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക്

govt-issues-order-for-cbi-probe-in-shukoor-murder

കൊച്ചി : കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശിപാര്‍ശ നിയമസഭയുടെ സബ്കമ്മിറ്റിക്ക് കൈമാറി. രണ്ട് ദിവസത്തിനകം ശിപാര്‍ശ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയക്കും.അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്‍െറ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി രാജേഷ് എംഎല്‍എ എന്നിവരടക്കം 33 പ്രതികളാണ് കേസിലുള്ളത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഷുക്കൂറിന്റെ കുടുംബവും മുസ്‌ലിം ലീഗും സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഷുക്കൂറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്കു വിട്ടുകൊണ്ട് വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്.സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണു തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറര്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (21) കണ്ണപുരം കീഴറയില്‍ കൊല്ലപ്പെട്ടത്. കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണു സിപിഎം ഭാരവാഹികള്‍ക്കെതിരായ കേസ്. പി. ജയരാജന്റെ വാഹനം പട്ടുവത്ത് ആക്രമിക്കപ്പെട്ട് അല്‍പ്പ സമയത്തിനകം കീഴറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടങ്കലിലാക്കിയ ഷുക്കൂറിനെ ചില സിപിഎം പ്രാദേശിക നേതാക്കള്‍ സ്ഥലത്തെത്തി തിരിച്ചറിഞ്ഞു സാക്ഷ്യപ്പെടുത്തിയ ശേഷമാണു വയലിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News