Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:55 am

Menu

Published on September 29, 2014 at 2:32 pm

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതായി കുറയ്ക്കുന്നു

govt-may-cap-number-of-subsidised-lpg-cylinders-to-9

ന്യൂഡല്‍ഹി: സബ്സിഡിയുളള പാതകവാതക സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് ഒമ്പത് ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സബ്സിഡി ചെലവ് കൂടിയതാണ് സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാൻ കാരണമായതെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. 2012-2013 കാലത്ത് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി കുറച്ചിരുന്നു. ആ സമയത്ത് സബ്‌സിഡി ഇനത്തില്‍ വന്‍കുറവ് വന്നിരുന്നു. എന്നാൽ സിലിണ്ടറുകളുടെ വീണ്ടും 12 ആക്കിയപ്പോള്‍ സബ്‌സിഡി വര്‍ധിച്ചു.60,000 കോടി രൂപയാണ് നിലവില്‍ പാചക വാതക സബ്‌സിഡി നല്‍കുന്നത്. ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം ഏഴ് സിലിണ്ടറുകളുടെ ആവശ്യമേയുള്ളുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയുടെ കണ്ടെത്തല്‍ . സബ്ഡിസി സിലിണ്ടറുടെ എണ്ണം വെട്ടിക്കുറക്കുന്നതിനൊപ്പം കരിഞ്ചന്തയും നിയന്ത്രിക്കണമെന്ന് ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News