Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:15 am

Menu

Published on March 26, 2015 at 11:17 am

ജോലി സമയത്ത്‌ ലഹരി ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി

govt-staff-who-smoke-drink-on-duty-to-face-stern-action

തിരുവനന്തപുരം: ജോലി സമയത്ത്‌ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ സർക്കാരിന്റെ കർശന നിർദേശം. ഇതുസംബന്ധിച്ച ഉത്തരവ് ഭരണപരിഷ്‌കാര വകുപ്പിനു നല്‍കി. സര്‍ക്കാര്‍ സര്‍വീസ് നിയമം പിന്തുടരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നിയമഭേദഗതി ബാധകമാകും. ഓഫിസില്‍ ഇരുന്നു പുകവലിച്ചതായോ മദ്യപിച്ച് ജോലിക്കെത്തിയതായോ പരാതി കിട്ടിയാലും മേലധികാരി റിപ്പോര്‍ട്ട് ചെയ്താലും നടപടിയുണ്ടാകും.ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പാണ് ജോലി സമയത്ത് പുകവലി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുകവലിക്കാന്‍ പാടില്ലെന്നുള്ള നിയമം നിലവിലുണ്ട്. എന്നാല്‍ ചില ജീവനക്കാരെങ്കിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഓഫീസ്‌ സമയത്ത്‌ പുകവലി, മദ്യപാനം, മറ്റ്‌ ലഹരിവസ്‌തുക്കളുടെ ഉപയോഗം എന്നിവയില്‍ ഏര്‍പ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.  ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മേലുദ്യോഗസ്ഥര്‍ പലപ്പോഴും വിമുഖത കാണിക്കുന്നുണ്ട്. ഇതിനെ  തുടര്‍ന്നാണ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

circular

Loading...

Leave a Reply

Your email address will not be published.

More News