Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:29 am

Menu

Published on January 29, 2014 at 5:18 pm

ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഋഷിരാജ് സിംഗ്

gps-to-be-installed-in-tanker-lorries-says-rishiraj-singh

ടാങ്കര്‍ ലോറികളെ നിയന്ത്രിയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.അപകടങ്ങൾ സ്ഥിരമാകുന്ന പാശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാ രം കൊണ്ടുവരാൻ ഋഷിരാജ് സിംഗ് ഒരുങ്ങുന്നത്.സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എല്ലാ ടാങ്കര്‍ ലോറികളിലും ഒരുമാസത്തിനകം ജിപിഎസ് ഘടിപ്പിയ്ക്കണമെന്നതാണ് ഋഷിരാജ് സിംഗിൻറെ പുതിയ നിർദേശം.മാത്രമല്ല ജിപിഎസ് ഇല്ലാതെ ഒരൊറ്റ ഗ്യാസ് ടാങ്കര്‍ പോലും കേരളത്തിലേയ്ക്ക് കടക്കാന്‍ അനുവദിയ്ക്കില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാരെ നിയമിയ്ക്കുന്നതും കര്‍ശനമാക്കും.പലപ്പോളും ടാങ്കര്‍ അപകടങ്ങള്‍ സംഭവിയ്ക്കുന്നത് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതിനാലാണ്.പല ഉടമകളും രണ്ട് ഡ്രൈവര്‍മാരെ നിയമിയ്ക്കാറില്ല. ടാങ്കര്‍ ലോറികളില്‍ ജിപിഎസ് ഘടിപ്പിയ്ക്കുന്ന കാര്യത്തില്‍ ഒരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലാത്ത നിലപാടാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടേത്.ഇതിനായി പരിശോധനകള്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News