Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:44 pm

Menu

Published on December 27, 2014 at 11:36 am

നവജാത ശിശുവിനെ മുത്തശ്ശി പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി

grandmother-killed-his-newborn-baby

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത്നവജാത ശിശുവിനെ മുത്തശ്ശി പുഴയിലെറിഞ്ഞു കൊന്നു. മകള്‍ക്ക് പിറന്ന  കുഞ്ഞിനെയാണ്  മുത്തശ്ശി കൊലപ്പെടുത്തിയത്.  സംഭവത്തില്‍ നവജാതശിശുവിന്റെ മുത്തശ്ശി മഞ്ചേശ്വരം സ്വദേശി സീതയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെന്ന് ആരോപിച്ചാണ് കൊലപാതകം .ഇന്നലെ രാത്രി പന്ത്രണ്ടോടെ ഉപ്പളയിലാണ് സംഭവം. പതിനെട്ടുകാരിയായ മകള്‍ക്ക് അഞ്ചു ദിവസം മുന്‍പ് പിറന്ന ആണ്‍കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ എത്തിയ സീത പത്തോടി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിച്ചു തടഞ്ഞ് നിര്‍ത്തി. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സീതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മകളുമായി അടുപ്പമുണ്ടായിരുന്ന സുരേഷ്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് സീത പൊലീസിനു മൊഴിനല്‍കി. അഞ്ചു ദിവസം മുന്‍പ് കുമ്പള സഹകരണ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. സീതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News