Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 4:44 pm

Menu

Published on August 2, 2014 at 3:05 pm

പാക്കിസ്ഥാനിൽ സല്‍മാന്‍ഖാൻറെ ‘കിക്ക്‌’ പ്രദര്‍ശിപ്പിച്ച തീയറ്ററില്‍ ഗ്രനേഡ്‌ ആക്രമണം;2 പേര്‍ക്ക്‌ പരിക്ക്‌

grenade-attack-in-pakistans-cinema-hall-screening-salman-khans-kick

സല്‍മാന്‍ഖാന്‍ നായകനായ  ബോളിവുഡ്‌ചിത്രം കിക്ക്‌ പ്രദര്‍ശിപ്പിച്ച പാകിസ്‌ഥാന്‍ തീയറ്ററില്‍ ഗ്രനേഡ്‌ ആക്രമണം. ആക്രമണത്തില്‍ 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  പാക്കിസ്ഥാനിലെ എം.എ. ജിന്നാ റോഡിനടുത്ത് ഹൗസ്ഫുള്ളായി ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന തീയറ്റര്‍ സമുച്ചയത്തിലായിരുന്നു സംഭവം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റി.  സംഭവത്തിൽ പോലീസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട് . ഈദ്‌ ആഘോഷിക്കാനായി നഗരത്തിലെ തീയറ്ററുകള്‍ മുഴുവനും നല്ല തിരക്കായിരുന്നു. ഇതിനിടയില്‍ ബൈക്കില്‍ പാഞ്ഞെത്തിയ രണ്ടംഗ സംഘം ജനക്കൂട്ടത്തിനിടയിലേക്ക്‌ ഗ്രനേഡ്‌ വലിച്ചെറിഞ്ഞ ശേഷം പാഞ്ഞു പോകുകയുമായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്‌തമല്ല. അക്രമിയുടെ ലക്ഷ്യം നാശനഷ്‌ടം വരുത്തുകയായിരുന്നോ ഭീതി പരത്തി ശ്രദ്ധ മാറ്റുകയായിരുന്നോ എന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌.പാകിസ്‌ഥാനില്‍ സിനിമാശാലകളില്‍ ആക്രമണം നടക്കുന്നത്‌ ഇതാദ്യമല്ല.നേരത്തെ ജിന്നാ റോഡില്‍ തന്നെ ഇസ്ലാമിക വിരുദ്ധത പ്രചരിപ്പിച്ച സിനിമ പ്രദര്‍ശിപ്പിച്ച രണ്ടു തീയറ്ററുകളില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ അക്രമികള്‍  തീയേറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News