Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:14 pm

Menu

Published on May 20, 2015 at 11:37 am

വരന്‍ മണ്ഡപത്തിലെത്തിയില്ല, മൃതദേഹം ആറ്റില്‍

groom-found-dead-on-wedding-day-at-kottiyam-in-kollam

കൊല്ലം: വിവാഹ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ വരന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ സജീവിന്റെ മൃതദേഹമാണ് ഇത്തിക്കരയാറ്റിലെ കാഞ്ഞിരം കടവില്‍ നിന്നും കണ്ടെത്തിയത്. വിവാഹ ദിവസം രാവിലെ ബ്യൂട്ടിപാര്‍ലറിലേയ്ക്ക് പോയ സജീവ്‌ പിന്നീട് മടങ്ങിവന്നില്ല. കൊട്ടിയത്തെ ഒരു ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനിരുന്ന വിവാഹം വരൻ എത്താത്തത് മൂലം മുടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും പലയിടങ്ങളിലും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.തുടര്ന്നുള്ള അന്വേഷണത്തിലാണ് ആറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്ത് നിന്നും ഇയാളുടെ ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. മരണത്തെപ്പറ്റി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.

Loading...

Leave a Reply

Your email address will not be published.

More News