Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:34 am

Menu

Published on August 3, 2015 at 2:38 pm

നവവധു മേക്കപ്പ് കഴുകിയപ്പോള്‍ വരന്‍ ഞെട്ടി, നഷ്ടപരിഹാരമായി 12 ലക്ഷം വേണമത്രെ !

groom-sues-bride-for-not-looking-pretty-without-make-up

വധുവിന് സൗന്ദര്യം പോര എന്ന് പറഞ്ഞ് വിവാഹം മുടങ്ങിയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. വരന് പ്രായം കൂടി എന്നും നിറം പോര എന്ന് പറഞ്ഞ് വധുക്കള്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞശഷം മേക്കപ്പ് കഴുകിക്കളഞ്ഞ വധുവിന്റെ മുഖം കണ്ട് വരന്‍ ഞെട്ടി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്.പക്ഷെ വിശ്വസിക്കാതിരിക്കേണ്ട, നടന്ന സംഭവം തന്നെയാണ്. അള്‍ജീരിയയിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്. വിവാഹ സമയത്ത് ഉണ്ടായിരുന്ന സൗന്ദര്യം മുഴുവന്‍ മേക്കപ്പ് കഴുകിക്കളഞ്ഞപ്പോള്‍ പോയി എന്ന് പറഞ്ഞാണ് വരന്‍ കോടതിയെ സമീപിച്ചത്. ആദ്യരാത്രി കഴിഞ്ഞ് ഉറക്കമെഴുന്നേറ്റപ്പോള്‍ ഭാര്യയെ കണ്ട് തനിക്ക് മനസിലായത് പോലുമില്ല എന്നും ഇയാള്‍ അള്‍ജീരിയന്‍ തലസ്ഥാനത്തെ കോടതിയില്‍ പറഞ്ഞു.

തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മോഷണം നടത്താന്‍ വന്ന ആരോ ആണെന്ന് കരുതി താന്‍ പേടിച്ചുപോയി എന്ന് പോലും ഇയാള്‍ പറയുന്നു. വിവാഹത്തിന് മുമ്പ് വളരെ സുന്ദരിയായിരുന്നു അവള്‍. എന്നാല്‍ ഇത് മുഴുവന്‍ മേക്കപ്പായിരുന്നു. തന്നെ പറ്റിച്ചതിനും പേടിപ്പിച്ചതിനും യുവതിക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് വരന്‍.

നഷ്ടപരിഹാരമായി 20,000 ഡോളര്‍ (12 ലക്ഷത്തിലധികം രൂപ) കിട്ടണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടതായി വടക്കന്‍ ആഫ്രിക്കന്‍ – അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News