Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:24 pm

Menu

Published on January 6, 2014 at 11:20 am

ജി.എസ്.എല്‍.വി. ഡി-5 വിക്ഷേപണം വിജയം

gslv-d5-rocket-launched-successfully-with-indigenous-cryogenic-technology

ചെന്നൈ: ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹവിക്ഷേപണ വാഹനമായ ‘ജി.എസ്.എല്‍.വി. ഡി-5’ വിജയകരമായി വിക്ഷേപിച്ചു.ജി.എസ്.എല്‍.വി-ഡി 5 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഞായറാഴ്ച വൈകീട്ട് 4.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 4.42ന് ഉപഗ്രഹത്തെ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിച്ചു. വിക്ഷേപണ വിജയത്തിലൂടെ ക്രയോജനിക് എന്‍ജിന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. യു.എസ്, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ജി സാറ്റ്-14 വിക്ഷേപണ വിജയം ശാസ്ത്ര, വാണിജ്യ മേഖലക്ക് വന്‍ നേട്ടമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതി വിജയിച്ചതില്‍ ഐ.എസ്.ആര്‍.ഒക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്‍െറ ശാസ്ത്ര, സാങ്കേതിക രംഗത്ത് നാഴികക്കല്ലായി മാറിയ ജി സാറ്റ്-14 വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജഞരെയും സാങ്കേതിക വിദഗ്ധരെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിനന്ദിച്ചു.365 കോടി രൂപയാണ് പദ്ധതി ചെലവ്. ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിച്ച ക്രയോജനിക് എന്‍ജിനില്‍ വിക്ഷേപണം നടത്തിയെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. റോക്കറ്റിനാവശ്യമായ ഇന്ധന ചെലവ് ക്രയോജനിക് എന്‍ജിനുകളില്‍ വളരെ കുറക്കാം. പി.എസ്.എല്‍.വി റോക്കറ്റുകളേക്കാള്‍ കൂടുതല്‍ ദൂരം കാര്യക്ഷമതയോടെ സഞ്ചരിക്കാന്‍ 49.13 മീറ്റര്‍ വലുപ്പമുള്ള ജി.എസ്.എല്‍.വി-ഡി 5 റോക്കറ്റിന് കഴിയും. വിക്ഷേപണം വിജയിച്ചതിനാല്‍ കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തത്തെിക്കാന്‍ ഇന്ത്യക്ക് ഇനി മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമില്ല.വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ച എജുസാറ്റ് ഉപഗ്രഹത്തിന് പകരമായാണ് ജി സാറ്റ്-14 വിക്ഷേപിച്ചത്. ഈ വര്‍ഷം ലോകത്ത് നടന്ന ആദ്യത്തെ റോക്കറ്റ് വിക്ഷേപണമാണ് ഐ.എസ്.ആര്‍.ഒയുടെത്. ഭാരം കൂടിയതിനാലാണ് സാധാരണ വിക്ഷേപണത്തിന് ഉപയോഗിക്കാറുള്ള പി.എസ്.എല്‍.വി റോക്കറ്റ് ഉപേക്ഷിച്ച് 15 നില കെട്ടിടത്തോളം ഉയരം വരുന്ന ജി.എസ്.എല്‍.വി-ഡി 5 റോക്കറ്റ് ജി സാറ്റ്-14 വിക്ഷേപണത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.കാലാവധി പൂര്‍ത്തിയാക്കുന്ന എജുസാറ്റിന് പകരക്കാരനായാണ് ജി സാറ്റ്-14 വിക്ഷേപിക്കുന്നതെങ്കിലും ഇന്ത്യയുടെ മുഴുവന്‍ വിസ്തൃതിയും പരിധിയില്‍കൊണ്ടുവരാന്‍ ഉപഗ്രഹത്തിന് ശേഷിയുണ്ട്. ജി.എസ്.എല്‍.വി റോക്കറ്റുകള്‍ ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ മുമ്പ് നടത്തിയ ഏഴ് വിക്ഷേപണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. 2010ല്‍ നടത്തിയ രണ്ട് ജി.എസ്.എല്‍.വി വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. റഷ്യന്‍ എന്‍ജിനുകള്‍ ഉപയോഗിച്ചു നടത്തിയ രണ്ട് വിക്ഷേപണങ്ങളും പരാജയപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 19ന് ഇന്ധനചോര്‍ച്ച കാരണം മാറ്റിവെച്ച വിക്ഷേപണമാണ് ഞായറാഴ്ച നടത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News