Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 5:36 pm

Menu

Published on August 25, 2016 at 8:26 am

കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാലയ്ക്ക് നേരെ ഭീകരാക്രമണം

gunmen-attack-american-university-of-afghanistan-in-kabul

കാബൂള്‍: കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാലയ്ക്ക് നേരെ ഭീകരാക്രമണം.ഇന്നലെ രാത്രിയാണ് ഭീകരാക്രമണമുണ്ടായത്. സായുധധാരികളായ സംഘം വെടിവയ്പ് നടത്തുകയും ഗ്രനേഡുകള്‍ എറിയുകയുമായിരുന്നു. അധ്യാപകരും അടക്കം നിരവധി പേര്‍ ക്ലാസ് മുറികളില്‍ കുടുങ്ങി. സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഈ മാസം 8ന് സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നു.യു.എസ് പൗരന്മാരായ പ്രൊഫസര്‍മാരെയാണ് തട്ടിക്കൊണ്ടുപോയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News