Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ വ്യോമസേന താവളത്തിനു നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തിൽ 5 ഭീകരർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ പെഷാവറിലെ ബദാബര്‍ വ്യോമസേനാ കേന്ദ്രത്തിലാണ് സംഭവം.സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികള്‍ വെടിവയ്പ് നടത്തിയത്. പത്തംഗ തീവ്രവാദി സംഘം സേനാ കേന്ദ്രത്തിന്‍െറ ഗാര്‍ഡ് റൂമിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.സേനാ കേന്ദ്രത്തിലെ പാര്‍പ്പിട സമുച്ചയം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേനകള്‍ നടത്തിയ കനത്ത പ്രത്യാക്രമണമാണ് തീവ്രവാദികളുടെ നീക്കം തകര്‍ത്തത്. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ മേഖലയില്‍ കനത്ത ജാഗ്രാത നിര്‍ദേശം പുറപ്പെടുവിച്ചു.സംഭവസ്ഥലത്ത് തീവ്രവാദികളുമായി സുരക്ഷാസേന ഏറ്റുമുട്ടല്‍ തുടരുകയാണ്.
Leave a Reply