Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ ആയുധധാരികള്‍ ബസ് യാത്രക്കാരായ 30 പേരെ തോക്കുധാരികള്‍ തട്ടികൊണ്ടുപോയി.സാബുല്‍ പ്രവിശ്യയില്‍ നിന്നും കാബൂള്‍ഹെറാത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ന്യൂനപക്ഷ ഹസാറാ വംശ വിഭാഗത്തില്‍ പെട്ടവരെയാണ് തട്ടിക്കൊണ്ടു പോയത്. മുഖംമൂടി ധരിച്ച സംഘമാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയത്. സംഘത്തിലുണ്ടായിരുന്ന സ്‌ത്രീകളെയും കുട്ടികളെയും ഒഴിവാക്കി പുരുഷന്‍മാരെ മാത്രമാണ് സംഘം ബന്ദികകളാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സംഭവത്തിന്റെ ഉത്തരവാദിദ്വം ആരും ഏറ്റെടുത്തിട്ടില്ല.
Leave a Reply