Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 1:55 pm

Menu

Published on December 12, 2015 at 9:31 am

കാബൂളില്‍ സ്പാനിഷ് എംബസിക്ക് നേരേ താലിബാന്‍ ആക്രമണം

gunshots-explosion-as-taliban-attack-spanish-embassy-in-kabul

കാബുള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്പാനിഷ് എംബസിക്കുനേരേ താലിബാന്‍ ആക്രമണം. വെള്ളിയാഴ്ച വൈകീട്ട് എംബസി സ്ഥിതിചെയ്യുന്ന ഷെര്‍പൂരിലെ ഗെസ്റ്റ് ഹൗസിന് സമീപമായിരുന്നു ആക്രമണം. എംബസിക്ക് സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ തുടര്‍ച്ചയായ വെടിവെപ്പും നടന്നു. രാത്രി അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ സുരക്ഷാ സേന സംഭവ സ്ഥലത്തെത്തി അക്രമികളെ നേരിട്ടു. സ്പാനിഷ് എംബസിക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു ഗസ്റ്റ് ഹൗസിന് അടുത്താണ് സ്‌ഫോടനമുണ്ടായത്.മൂന്ന് തീവ്രവാദികളാണ് വെടിവെപ്പ് നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ ഏഴുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News