Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 11:42 pm

Menu

Published on August 4, 2017 at 6:03 pm

ഗുരുവായൂര്‍ സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളെന്ന് സ്ഥലം എം.എല്‍.എ

guruvayoor-wedding-issue-abdul-khader-mla

തൃശൂര്‍: വിവാദമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിന്റെ പേരില്‍ തൃശൂര്‍ സ്വദേശിയായ യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നതായി സ്ഥലം എംഎല്‍എ, കെ.വി. അബ്ദുല്‍ഖാദര്‍.

പെണ്‍കുട്ടി കാമുകനോടൊപ്പം പോയിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതിയ്ക്കെതിരെ വ്യാജ പ്രചരണം നടത്തുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ നടപടിയെടുക്കണമെന്നും സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിനു പിന്നാലെ വീട്ടുകാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇരുകുടുംബള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയെ തുടര്‍ന്നാണ് വിവാഹം മുടങ്ങിയത്. അല്ലാതെ പ്രചരിപ്പിക്കപ്പെടുന്നതുപോലുള്ള സംഭവങ്ങളൊന്നും ഇതിനു പിന്നില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂരില്‍ താലികെട്ടിനു പിന്നാലെ വരനോട് പറഞ്ഞ ശേഷം യുവതി കാമുകനൊപ്പം പോയി എന്ന തരത്തിലായിരുന്നു വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ഈ റിപ്പോര്‍ട്ടിനു പിന്നാലെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ വലിയ തോതില്‍ പ്രചരണം നടത്തുകയുമായിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയ ആരോപിക്കുന്നതുപോലെ യുവതി കാമുകനൊപ്പം പോയിട്ടില്ലെന്നും സ്വന്തം വീട്ടുകാര്‍ക്കൊപ്പം അപവാദപ്രചരണം ഭയന്ന് കഴിയുകയാണെന്നും ശ്രദ്ധയില്‍പ്പെടുത്തി ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ മുന്നോട്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി എം.എല്‍.എ എത്തിയിരിക്കുന്നത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിജിലും മുല്ലശേരി സ്വദേശിനിയായ യുവതിയും തമ്മിലാണു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്നത്. പ്രണയമുള്ള കാര്യം പെണ്‍കുട്ടി വരനോടു നേരത്തെ വെളിപ്പെടുത്തിയിരുന്നതായും കാമുകന്‍ വിവാഹത്തിനു വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കു കാരണമായതെന്ന വാദവും പുറത്തുവരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News