Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:52 am

Menu

Published on August 2, 2017 at 3:35 pm

ആ പ്രണയബന്ധം മുന്‍പേ അറിയിച്ചിരുന്നു; തേപ്പുകാരിയെന്ന് കേരളം ട്രോളിയ പെണ്‍കുട്ടിക്കും പറയാനുണ്ട് ചിലത്

guruvayoor-woman-eloped-with-fiance-after-marriage

തൃശൂര്‍: കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടി പ്രണയബന്ധമുള്ള കാര്യം മുമ്പേ തന്നെ വീട്ടുകാരെയും വരനെയും അറിയിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും.

വിവാഹത്തിന് ശേഷം ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്കെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗുരുവായൂര്‍ നടയില്‍ താലികെട്ട് കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ വലിയ തേപ്പുകാരിയെന്ന് വിശേഷിപ്പിച്ചാണ് സോഷ്യല്‍ മീഡിയ കളിയാക്കിയത്. ഈ സാഹചര്യത്തിലാണ് വസ്തുത വെളിപ്പെടുത്തി പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മറ്റും രംഗത്തുവന്നിരിക്കുന്നത്.

പ്രണയത്തെക്കുറിച്ച് കല്ല്യാണാലോചന തുടങ്ങിയപ്പോള്‍ തന്നെ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല എന്നാണ് ഇവര്‍ പറയുന്നത്. മറ്റൊരു വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം വരനെയും അറിയിച്ചിരുന്നു. എന്നാല്‍ ‘നീ പഴയ കാര്യം മറന്നേക്ക്’ എന്ന രീതിയിലായിരുന്നു വരന്റെ പ്രതികരണം. ഇതോടെ പ്രതിസന്ധിയിലായ പെണ്‍കുട്ടി ഗത്യന്തരമില്ലാതെ വിവാഹദിവസം കാമുകനൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ വന്‍ പരിഹാസങ്ങളാണ് പെണ്‍കുട്ടി നേരിട്ടത്. ഇതോടെയാണ് സുഹൃത്തുക്കള്‍ വിശദീകരണവുമായി എത്തിയത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു കളിയാക്കല്‍. സ്വന്തം ജീവതത്തിന്റെ തീരുമാനം എടുക്കാന്‍ ഇന്നും ചില പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നില്ല. അതിന്റെ ഉദാഹരണം മാത്രമാണ് ഈ പെണ്‍കുട്ടിയെന്നും പറയുന്നവര്‍ കുറവല്ല.

ഗുരുവായൂരില്‍വെച്ച് ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. താലികെട്ടു കഴിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി വരന്റെ ചെവിയില്‍ കാമുകന്‍ വന്നിട്ടുണ്ടെന്നും അവനൊപ്പം പോകുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ വഴക്കായി.

പിന്നീട് പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട എട്ട് ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ തരാമെന്ന ഉറപ്പിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. ഈ വാര്‍ത്ത പരന്നതോടെ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ‘തേപ്പുകാരി’യെന്നു വിളിച്ച് അധിക്ഷേപിച്ചും മറ്റും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

വീട്ടുകാരോടും വരനോടും പ്രണയബന്ധത്തിന്റെ കാര്യം മറച്ചുവെച്ച് പെണ്‍കുട്ടി ചതിച്ചെന്നും ‘കല്ല്യാണ വേളയില്‍ ലഭിക്കുന്ന സ്വര്‍ണവുമായി മുങ്ങാനാണ്’ ഇത്തരത്തില്‍ ചെയ്തതെന്നുമൊക്കെ പറഞ്ഞായിരുന്നു അധിക്ഷേപം.

വിവാഹം മുടങ്ങിയതിനു പിന്നാലെ വരന്റെ വീട്ടില്‍ നടത്തിയ ആഘോഷവും സോഷ്യല്‍ മീഡിയ പെണ്‍കുട്ടിയെ ആക്രമിക്കുന്നതായി ഉപയോഗിച്ചു. ‘ആ തേപ്പുപെട്ടി തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്’ എന്ന തലക്കെട്ടില്‍ വരന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത റിസപ്ഷന്റെ ഫോട്ടോകളും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് വസ്തുത വെളിപ്പെടുത്തി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തുവന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തള്ളി വരന്റെ ബന്ധുവെന്ന് സ്വയം പരിചയപ്പെടുത്തിയ ആളും രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഇത്തരമൊരു ബന്ധത്തെ കുറിച്ച് വരനെയോ വീട്ടുകാരെയോ പോലും അറിയിച്ചിരുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News