Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:00 pm

Menu

Published on October 13, 2014 at 4:49 pm

അഞ്ജു ബോബി ജോര്‍ജും , ടോം ജോസഫുമടക്കം നാലുപേര്‍ക്ക് ജി.വി രാജ പുരസ്കാരം

gv-raja-award-for-4-including-anju-tom-joseph

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ജി.വി രാജ പുരസ്കാരം പ്രഖ്യാപിച്ചു. പ്രമുഖ വോളിബോൾ താരം ടോം ജോസഫ് , ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ജിബിന്‍ തോമസ്, ഒ.പി ജെയ്ഷ എന്നിവർക്കാണ് ജി.വി രാജ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച പരിശീലകക്കുള്ള പുരസ്കാരത്തിന് പി.ടി.ഉഷ അർഹയായി.ടിന്‍റു ലൂക്കയുടെ മികച്ച പ്രകടനങ്ങളാണ് ഉഷയെ പുരസ്കാരത്തിനര്‍ഹയാക്കിയത്.സ്കൂള്‍ വിഭാഗത്തിലെ കായികാധ്യാപകനുള്ള പുരസ്കാരം പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ സിജിന് ലഭിച്ചു. ജി.വി രാജ പുരസ്കാരത്തിനായി ടോം എട്ടു തവണയാണ് അപേക്ഷിച്ചത്. ഇത്തവണത്തെ അർജ്ജുന പുരസ്കാരവും ടോമിന് ലഭിച്ചിട്ടുണ്ട്.മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിക്ക് ലഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News