Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറത്ത്: ഗുജറാത്തിൽ പട്ടേല്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഹര്‍ദിക് പട്ടേലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സൂറത്തിൽ ഇന്ന് രാവിലെ പ്രതിഷേധ റാലി സംഘടിപ്പിക്കാൻ തുനിഞ്ഞതോടെയാണ് ഹാർദിക്കിനേയും അദ്ദേഹത്തിന്റെ അൻപതോളം പിന്തുണക്കാരേയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഏക്താ മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തത്.’ഏക്‌ത യാത്ര’ നടത്താൻ ഭരണകൂടം കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ എന്ത് വില കൊടുത്തും റാലിയുമായി മുന്നോട്ട് പോകുമെന്ന് ഹാർദിക് വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലെ ജനങ്ങളോട് തങ്ങളെ പിന്തുണയ്ക്കണമെന്ന് ഹാർദിക് ആവശ്യപ്പെട്ടിരുന്നു. ഒരു സമുദായത്തിനും തങ്ങൾ എതിരല്ലെന്നും തങ്ങളുടെ സമുദായത്തിന്റെ സംവരണത്തിന് വേണ്ടി മാത്രമാണ് തങ്ങൾ പോരാടുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Leave a Reply