Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 9:01 pm

Menu

Published on March 21, 2015 at 10:53 am

ഗായകൻ ഹരിഹരൻറെ മകൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

hariharans-son-akshay-debuts-as-a-composer-with-black-home

പ്രശസ്ത ഗായകൻ ഹരിഹരൻറെ മകൻ അക്ഷയ് ഹരിഹരന്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. നായകനായിട്ടോ അച്ഛനെ പോലെ ഗായകനായിട്ടോ, അല്ല അക്ഷയുടെ അരങ്ങേറ്റം. മറിച്ച് ബ്ളാക്ക് ഹോം എന്ന ബോളിവുഡ് ചിത്രത്തിലൂടെ സംഗീത സംവിധായകനായിട്ടാണ് അക്ഷയ് എത്തുന്നത്. ഹിന്ദി സിനിമ ലോകത്ത് ഹരിഹരനെപ്പോലെ തന്നെ അക്ഷയും വേറിട്ട സാന്നിധ്യമാകുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാരുടെ പ്രതീക്ഷ.. ആഷിഷ് ഡിയോ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രഷി റാവത്ത്, അചിന്ത് കൗര്‍, അഷുതോഷ് റാണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.ആശ ഭോസ്ലേ, സൂരജ് ജഗന്‍, മംമ്ത ശര്‍മ്മ, ഹരിഹരന്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ബ്ളാക്ക് ഹോം.

Loading...

Comments are closed.

More News