Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ചലച്ചിത്ര താരം ഹരിശ്രീ അശോകൻറെയും പ്രീതിയുടെയും മകൾ ശ്രീക്കുട്ടി വിവാഹിതയായി. വെറ്റില സ്വദേശി സുനിൽ രാജിൻറെയും സ്നേഹയുടെയും മകൻ സനൂപാണ് വരൻ. കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ ഇന്നലെയായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ചലച്ചിത്ര ലോകത്തു നിന്നും ഭാമ, ഭാവന, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു . തലേദിവസം നടന്ന മെഹന്തി സത്കരാത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, രഞ്ജിത്ത്, ജയസൂര്യ തുടങ്ങിയവരും പങ്കെടുത്തു. ഹരിശ്രീ അശോകന് ഒരു മകൻ കൂടിയുണ്ട്. അര്‍ജുന്‍ അശോകന്‍ എന്നാണ് പേര്. ഹരിശ്രീ അശോകന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ ആണ്. ചിത്രം കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം തേടി പ്രദര്‍ശനം തുടരുകയാണ്.