Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:38 pm

Menu

Published on March 2, 2015 at 9:55 am

തൃശ്ശൂർ ജില്ലയിൽ ഇന്ന് സി.പി.എം. ഹര്‍ത്താല്‍

hartal-in-thrissur-today

തൃശ്ശൂർ: സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് സി.പി.എം. ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 7.15ഓടെയായിരുന്നു കാറിലെത്തിയ അജ്ഞാത സംഘത്തിൻറെ അക്രമത്തില്‍ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീന്‍ കൊല്ലപ്പെട്ടത്.തലക്കും കൈക്കും ഗുരുതര പരിക്കേറ്റ ഷിഹാബുദ്ദീനെ ഉടൻ തന്നെ തൃശ്ശൂര്‍ എലൈറ്റ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈക്കില്‍ പോവുകയായിരുന്നു ഷിഹാബുദ്ദീന്‍. ഞായറാഴ്ച വൈകീട്ട് ചുക്കുബസാര്‍ തൂമാട്ട് റോഡിനു സമീപമാണ് ആക്രമണം. ഷിഹാബും മുല്ലശ്ശേരി പഞ്ചായത്ത് ലൈബ്രേറിയന്‍ ബൈജുവും ചായക്കടയില്‍നിന്ന് ഭക്ഷണം കഴിച്ച് ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അക്രമികള്‍ ബൈജുവിനോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു.വെട്ടേറ്റ് സമീപത്തെ തോട്ടിൽ കിടന്ന ഷിഹാബിനെ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. 2005ല്‍ വെട്ടേറ്റുമരിച്ച സി.പി.എം. നേതാവായ മുജീബ് റഹ്മാന്റെ സഹോദരനും ആര്‍.എസ്.എസ് കാര്യവാഹ് തിരുനെല്ലൂര്‍ അറയ്ക്കല്‍ വിനോദ് എന്ന വിനു 2008 നവംബര്‍ 18ന് പാടൂരില്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയുമാണ്‌ കൊല്ലപ്പെട്ട ഷിഹാബുദ്ദീന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News