Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:34 pm

Menu

Published on March 15, 2016 at 9:26 am

തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍

harthal-in-trivandrum

കഴക്കൂട്ടം:കാട്ടായിക്കോണത്ത് ബി.ജെ.പി. സി.പി.എം. സംഘര്‍ഷത്തെത്തുടർന്ന്  ജില്ലയില്‍ ഇന്ന്‌ ഹര്‍ത്താല്‍.തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കഴക്കൂട്ടം മാസ്റ്റര്‍ പ്ളാനിനെതിരെ  എല്‍.ഡി.എഫ് നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടന്നിരുന്നു. വൈകീട്ടോടെ ബി.ജെ.പി പ്രവര്‍ത്തകരും കാട്ടായിക്കോണത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് കോലം കത്തിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ മേയറുടെ കോലം കത്തിക്കുകയാണെന്നാരോപിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായത്തെിയത് വാക്കേറ്റത്തിനും കൈയാങ്കളിക്കും തുടര്‍ന്ന് സംഘര്‍ഷത്തിനും വഴിമാറുകയായിരുന്നു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരം ജില്ല മുഴുവനുമാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കഴക്കൂട്ടം മണ്ഡലത്തില്‍ സി.പി.എമ്മും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News