Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:55 am

Menu

Published on February 24, 2014 at 4:01 pm

നശിച്ച വിളകൾക്കുള്ള നഷ്‌ടപരിഹാരമായി കര്‍ഷകര്‍ക്ക് ലഭിച്ചത് 2 രൂപ..!!!

haryana-govt-hands-out-a-pittance-in-the-name-of-compensation

ഗുഡ്ഗാവ് :കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ നശിച്ച വിളകൾക്കുള്ള നഷ്‌ടപരിഹാരമായി കര്‍ഷകര്‍ക്ക് ഹരിയാന സര്‍ക്കാര്‍ നൽകിയത്  1 രൂപയുടെയും 2 രൂപയുടെയും ചെക്കുകള്‍.സംസ്ഥാനത്തെ റവന്യൂ വകുപ്പ് നടത്തിയ സര്‍വ്വേയുടെ ഭാഗമായിട്ടാണ് നഷ്‌ടപരിഹാരം നല്‍കിയത്. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെയാണ് നഷ്‌ടപരിഹാര തുക കണക്കാക്കിയത്.മെവാത് മേഖലയിലെ പതിനാല് ഗ്രാമങ്ങളിലായി മൂവായിരത്തോളം ചെക്കുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്‌തിരിക്കുന്നത്.ഒരു രൂപയില്‍ തുടങ്ങി 50 രൂപവരെയുള്ള ചെക്കുകള്‍ ഇതില്‍പ്പെടും.കഴിഞ്ഞ വർഷം ജനുവരി,ഫെബ്രുവരി മാസങ്ങളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 90 ശതമാനം കാർഷകരുടെയും വിളകൾ പൂർണമായി നശിച്ചിരുന്നു.ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണ്.കാർഷിക വകുപ്പ് നൽകിയ ചെക്കുകൾ സിൻഡിക്കേറ്റ് ബാങ്കിൽ മാത്രമാണ് മാറാൻ സാധിക്കുന്നത്. ഗ്രാമത്തിൽ നിന്ന് ഏറെ ദൂരെ സ്ഥിതിചെയ്യുന്ന ബാങ്കിൽ ചെക്ക് മാറാൻ പോകണമെങ്കിൽ തന്നെ 25 രൂപയെങ്കിലും വണ്ടികൂലിയെങ്കിലും  ചിലവാക്കുകയും വേണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News