Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:16 am

Menu

Published on October 2, 2013 at 11:05 am

വസ്തു തട്ടിപ്പ് കേസ്;സലിംരാജിനെ ഡി.ജി.പി.ക്കും പേടിയോ എന്ന് ഹൈക്കോടതി

hc-asks-why-police-officers-are-afraid-of-salim-raj

കൊച്ചി: വസ്തു തട്ടിപ്പ് വിവാദത്തിലുള്‍പ്പെട്ട സലിംരാജിനെ ഡി.ജി.പി. ഉള്‍പ്പെടെ എല്ലാവര്‍ക്കും പേടിയാണോ എന്ന് ഹൈക്കോടതി. സംസ്ഥാന ഭരണം മാഫിയകളുടെ പിടിയിലാണെന്നും ഒരു കോണ്‍സ്റ്റബിളിനെപോലും എല്ലാവരും ഭയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും കോടതി വാക്കാല്‍ പരാര്‍ശിച്ചു. സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കളമശേരി പത്തടിപ്പാലം സ്വദേശിനി ഷരീഫയും മക്കളും സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കടുത്തഭാഷയില്‍ സംസ്ഥാന ഭരണത്തെയും പൊലീസ് നടപടികളെയും വിമര്‍ശിച്ചത്.
സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നിലവിലുള്ളതെന്ന് കോടതി ചോദിച്ചു. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം നടക്കുന്നില്ല. ഭരണം മാഫിയയുടെ കൈകളില്‍ അകപ്പെട്ടിരിക്കുകയാണ്. സലിംരാജിനെതിരായ പരാതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ട് നടപടിയുണ്ടായില്ല. പിന്നീട് ഡി.ഐ.ജിക്ക് നല്‍കി. എന്നിട്ടും ഫലമില്ലാതെവന്നതോടെ ഡി.ജി.പിക്ക് നല്‍കി. എന്നാല്‍, ഈ പരാതി ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തത്. മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഡി.ജി.പിയുടെ ഭാഗത്തുനിന്നുണ്ടായത്.  ഒരു കോണ്‍സ്റ്റബിളിനെ ഡി.ജി.പിപോലും ഭയക്കുന്നുവോ. മുഖ്യമന്ത്രിയെന്ന നിലയിലാണ് സലിംരാജിൻറെ  പ്രവര്‍ത്തനം. സലിംരാജിന് സംസ്ഥാന സര്‍ക്കാറിൻറെ  പൂര്‍ണ പിന്തുണയുണ്ടെന്ന് സംശയിക്കുന്നതായും ഗണ്‍മാനെതിരായ ആരോപണങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News