Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:13 am

Menu

Published on March 19, 2014 at 2:59 pm

അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

hc-order-reinvestigation-into-sr-abahayas-murder

കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. തെളിവ് നശിപ്പിച്ചന്നെ ആരോപണവും ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടരന്വേഷണം നടത്താന്‍ സിബി.എക്കാണ് ഹൈകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.കേസിലെ സുപ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് അഭയ ബിസിഎം കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു. ആത്മഹത്യയെന്നായിരുന്നു ലോക്കല്‍ പോലീസ് ആദ്യം വിധിയെഴുതിയത്. പിന്നീട് പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനും പിന്നീട് സിബിഐക്കും കൈമാറിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News