Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:37 am

Menu

Published on March 29, 2014 at 12:26 pm

മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരായ കോടതി പരാമര്‍ശം;സര്‍ക്കാര്‍ നിയമനടപടിക്ക്

hc-pulls-up-cms-office-government-move-against-court

ന്യൂഡല്‍ഹി:സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു. ഐജിയുടെ നിയമോപദേശത്തിനു ശേഷമാകും നടപടി. ഹൈക്കോടതി പരാമര്‍ശത്തിനതിരെ അപ്പീലോ റിവിഷന്‍ പെറ്റിഷനോ നല്‍കും.മുഖ്യമന്ത്രിക്കും ഓഫീസിനും എതിരായ പരാമര്‍ശം നീക്കിക്കിട്ടാനാണ് അപ്പീല്‍ നല്‍കുക. അതേസമയം തന്റെ വാദം കേള്‍ക്കാതെയാണ് കോടതി തന്നേക്കുറിച്ച് പരാമര്‍ശം നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഹൈക്കമാന്റിന് വിദശീകരണം നല്‍കി. ഹൈക്കമാന്റ് എന്ത് നലപാടെടുത്താലും അത് അനുസരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുകുള്‍ വാസ്‌നിക്ക്, അഹമ്മദ് പട്ടേല്‍ എന്നിവരെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിക്കും ഏഫീസിനെതിരെയും കോടതിവിമര്‍ശന മുന്നയിച്ചിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമന കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News