Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 7:28 pm

Menu

Published on February 27, 2015 at 5:29 pm

പ്രധാനാധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എംഎല്‍എ അറസ്റ്റില്‍

headmasters-suicide-james-mathew-mla-arrested

ശ്രീകണ്ഠപുരം: പ്രധാനാധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയിംസ് മാത്യു എംഎല്‍എയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠാപുരം പൊലീസില്‍ നേരത്തെ എം.എല്‍.എ കീഴടങ്ങുകയായിരുന്നു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇപി ശശിധരന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. അധ്യാപകന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിരുന്നു.തെറ്റിദ്ധാരണ മൂലമാണ് അധ്യാപകന്‍ ആത്മഹത്യക്കുറിപ്പില്‍ തന്റെ പേരെഴുതിയതെന്ന് ജയിംസ് മാത്യു എംഎല്‍എ പ്രതികരിച്ചത്.കേസിലെ രണ്ടാം പ്രതിയാണ് ജയിംസ് മാത്യു. ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ തന്നെ അധ്യാപകനായ എംവി ഷാജിയാണ് ഒന്നാം പ്രതി. എം.വി ഷാജി നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഡിസംബര്‍ 25 നാണ് ശശിധരനെ കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News