Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നൈറോബി:കെനിയന്‍ തലസ്ഥാനമായ നൈറോബിക്ക് സമീപo വെസ്റ്റ്ലാന്‍ഡ് ജില്ലയിൽ ഷോപ്പിങ്മാളില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 68 മരണം.കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും . 175 ഓളം പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അക്രമിസംഘം വെടിവെപ്പ് നടത്തിയത്.ജില്ലയിലെ ഏറ്റവും തിരക്കേറിയതും സമ്പന്നര്‍ കൂടുതലായി സന്ദര്‍ശിക്കുന്നതുമായ മാളിലാണ് അക്രമം നടന്നത്.ശനിയാഴ്ച ഉച്ചതിരഞ്ഞ് മാളില്‍ നല്ല തിരക്കായിരുന്നതിനാല്‍ കുടുങ്ങിപ്പോയവര്‍ എത്രയാണെന്ന് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല.
മാള്‍ മുഴുവനും അക്രമികളുടെ നിയന്ത്രണത്തിലാക്കിയതിനുശേഷം ആക്രമണം നടത്തുകയായിരുന്നു. ഏഴു പേരെ അക്രമികള്‍ ബന്ദികളാക്കിയതായ് കെനിയന്‍ റെഡ് ക്രോസ് അറിയിച്ചു. പോലീസ് ഏറെനേരത്തെ പ്രയത്നത്തിനൊടുവില്‍ അക്രമികളിലൊരളെ പരിക്കുകളോടെ പിടികൂടി. അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അക്രമികള്‍ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാളിനുള്ളിലെ കടകളിലെ ഫോണിലൂടെ ബന്ധപ്പെട്ടാണ് പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.അക്രമികളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ബന്ദികളെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പ്രാദേശിക ചാനലുകളില്‍ വാര്‍ത്ത വന്നെങ്കിലും പൊലീസോ ഔദ്യോഗിക വക്താക്കളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് നഗരത്തിലേക്കുള്ള പ്രവേശം പൊലീസ്നിരോധിച്ചിരിക്കുകയാണ്.
Leave a Reply