Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 4:16 am

Menu

Published on August 9, 2019 at 12:05 pm

കനത്ത മഴയിൽ നടുങ്ങി കേരളം ; സംസ്ഥാനത്ത് 7 ജില്ലകളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും

heavy-rain-alert-kerala-landslide-flood

മഹാപ്രളയത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കേരളത്തെ വീണ്ടും നടുക്കി പേമാരിയും ചുഴലിക്കാറ്റും മണ്ണിടിച്ചിലും മിന്നൽ പ്രളയവും. ഏഴു ജില്ലകളിൽ ഇന്നലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു. ഇടുക്കി, വയനാട് ജില്ലകളിൽ 3 പേർ വീതവും കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരാൾ വീതവുമാണു മരിച്ചത്.

വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. ഇവിടെ നാൽപതോളം പേർ മണ്ണിനടിയിൽ കുടുങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ട് പാർപ്പിടകേന്ദ്രങ്ങൾ, ഏതാനും വീടുകൾ, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടൽ എന്നിവ പൂർണമായി മണ്ണിനടിയിലായി. ദുരന്തസമയത്ത് പാർപ്പിട കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആളുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കൽപറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ പ്ലാന്റേഷൻ ഗ്രാമമായ പുത്തുമലയിൽ 60 കുടുംബങ്ങളാണ് താമസം. 30 വർഷം മുൻപും ഇവിടെ ഇതുപോലെ ഉരുൾപൊട്ടിയിരുന്നു.

കോഴിക്കോട് നടകരയിലും ഉരുൾപൊട്ടി. നാലുപേരെ കാണാതായി. മൂന്ന് വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകി. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവഴികളുടെയും തീരത്തുള്ളവരാണു മാറി താമസിക്കേണ്ടത്. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴി ഉള്ള ട്രെയിനുകൾ വൈകും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ,ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായിൽ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതോടെ ആലപ്പുഴ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. ഇടറോഡുകളിൽ ഒരടിയോളം വെള്ളംപൊങ്ങി. ഇപ്പോൾ നെൽകൃഷിയുള്ള പാടശേഖരങ്ങളോടു ചേർന്നുള്ള വീടുകളിലൊഴികെ വെള്ളം കയറിത്തുടങ്ങി. കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നു. വാഹനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നു. പലരും ബന്ധുവീടുകളിലേക്കു മാറുന്നു. ആലപ്പുഴ – ചങ്ങനാശേരി റോഡിൽ പൂവം, പള്ളിക്കുട്ടുമ്മയ്ക്കും ഒന്നാംകരയ്ക്കും ഇടയിൽ, മങ്കൊമ്പ്, മാമ്പുഴക്കരി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലാണ്. കിടങ്ങറ – ചക്കുളത്തുകാവ് റോഡിൽ പലയിടത്തും വെള്ളത്തിലാണ്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തി. ചെങ്ങന്നൂരിൽ പമ്പയാറ്റിൽ വെള്ളം നിറഞ്ഞൊഴുകുന്നു. കരയിലേക്കു വെള്ളം കയറിയിട്ടില്ല. നിലവിൽ ചെങ്ങന്നൂരിൽ മാത്രമാണ് ദുരിതാശ്വാസ ക്യാംപ് തുറന്നത്.

ഇടുക്കി അണക്കെട്ടിൽ 1 ദിവസത്തിനിടെ 8 അര അടി വെള്ളം ഉയർന്നു. 135.53 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 194 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 123.2 അടിയായി ഉയർന്നു. അണക്കെട്ടിന്റെ അനുവദനീയ സംഭരണ ശേഷി 142 അടിയാണ്.

പാലക്കാട് ചില പ്രദേശങ്ങളിൽ പുലർച്ച മഴ കുറഞ്ഞെങ്കിലും പിന്നീടു കനത്ത മഴ പെയ്ത്തു തുടങ്ങി. പാലക്കാട് നഗരത്തിലെ മിക്ക ഹൗസിങ് കേ‍ാളനികളും വെള്ളത്തിൽ മുങ്ങികെ‍ാണ്ടിരിക്കുന്നു. മണ്ണാർക്കാ‍ട് പാലക്കയം, കരിമ്പ, അട്ടപ്പാടി, വടക്കഞ്ചേരി മംഗലം ഡാമിനു സമീപം ഒ‍‍ാടൻതേ‍ാടിൽ മേഖലയിൽ പലയിടത്തും വ്യാപകമായി ഉരുൾപ്പെ‍ാട്ടി. പാലക്കയത്തു ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വള്ളുനാടൻ മേഖലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പാലക്കാട് അട്ടപ്പാടി റൂട്ടിലെ ഗതാഗതവും സ്തംഭിച്ചു. ഭാരതപ്പുഴ കരകവിഞ്ഞതേ‍ാടെ പട്ടാമ്പിപാലം വഴിയുള്ള ഗതാഗതം നിരേ‍ാധിച്ചു. ജില്ലയിൽ ഇതുവരെ 13 ദുരിതാശ്വാസക്യാംപുകൾ തുറന്നു.

Loading...

Leave a Reply

Your email address will not be published.

More News