Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 8:57 am

Menu

Published on July 10, 2018 at 10:06 am

വെള്ളിയാഴ്ച വരെ കനത്ത മഴ; ശക്തമായ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

heavy-rain-alert

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴയാണ് ഇന്ന് പുലര്‍ച്ച വരെ രേഖപ്പെടുത്തിയത്. അട്ടപ്പാടിയടക്കമുള്ള സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. കനത്ത മഴയില്‍ പാലക്കാട്, വയനാട്, എറണാകുളം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ഇവയാണ്.
1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
3. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
4. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
5. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
6. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

അതെസമയം കനത്ത മഴയെ തുടർന്ന് ഇന്ന് (ജൂലൈ 10) എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിൽ അങ്കണവാടികൾക്കും ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.

എറണാകുളം, വയനാട് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ജില്ലാ കലക്ടർമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.

പകരം മറ്റൊരു ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. വയനാട് ജില്ലയിൽ അം​ഗനവാടികൾക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ​ഗതാ​ഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഈ മാസം 17 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ദ്ധരുടെ പ്രവചനം.

Loading...

Leave a Reply

Your email address will not be published.

More News