Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:05 pm

Menu

Published on May 8, 2014 at 11:35 am

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;റെയിൽ -റോഡ്‌ ഗതാഗതം താറുമാറായി

heavy-rain-in-kerala-3

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.തെക്കന്‍ ജില്ലകളിലും മധ്യകേളരത്തിലും കനത്തമഴ തുടരുകയാണ്. ഇന്നുരാത്രിയും നാളെയും തൃശൂരടക്കം വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ വൈകീട്ട് വരെ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസം തെക്കന്‍ കേരളത്തില്‍ നിന്ന ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിരിക്കുന്നത് പല സ്ഥലങ്ങളിലും 10 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാം എന്നാണ് മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ ആറ് ട്രാക്കുകളില്‍ വെള്ളം കയറി. ട്രെയിനുകള്‍ വൈകി ഓടുകയാണ്. നാല് പാസഞ്ചറുകള്‍ റദ്ദാക്കി . എറണാകുളംഗുരുവായൂര്‍ പാസഞ്ചറും എറണാകുളം ആലപ്പുഴ പാസഞ്ചറും റദ്ദാക്കി. കൊച്ചി നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി.മഴ കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍ : 0484 2423513.വടക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. മുന്‍ കരുതലിന്‍റെ ഭാഗമായി മഴക്കെടുതി നേരിടാന്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്, കണ്ണൂര്‍ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്കും മല്‍സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News