Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 12:15 pm

Menu

Published on August 10, 2018 at 12:05 pm

ഇടുക്കിയിൽ 3 ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല..

heavy-rain-in-kerala-idukki-dam-opened-flood-and-landslides

ചെറുതോണി: ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നെങ്കിലും ജലനിരപ്പ് കുറയാത്തതിന്റെ സാഹചര്യത്തിൽ ഇന്ന് രാവിലെ 2 ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ 2,3,4, ഷട്ടറുകളാണ് തുറന്നത്. 3 ഷട്ടറുകളിൽകൂടി സെക്കന്റിൽ 3 ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുകുന്നത്. നിലവിൽ 2401.22 അടി ആണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. ഡാമിന്റെ സംഭരണശേഷി 2403 അടി ആണ്.

ഇടുക്കിയിൽ 26 വർഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്. 1992ൽ ആണ് അവസാനമായി ഡാം തുറന്നത്. ഡാമിന്റെ സമീപപ്രദേശത്തെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലായിരുന്നു ഡാം തുറന്നത്. ഇതോടെ ചെറുതോണിയിൽ കൂടുതൽ ജാഗ്രത പ്രഖ്യാപിച്ചു. അധികൃതർ ചെറുതോണിയിലെ സ്ഥിതിഗതികൾ നീരിക്ഷിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയോടെ ഒരു ഷട്ടർ 4 മണിക്കൂർ ട്രയൽ ആയി തുറക്കാനാണ് ഉദ്ദേശിച്ചിരുന്നെങ്കിലും വെള്ളത്തിന്റെ അളവ് കൂടുന്നതിനെ തുടർന്ന് ഷട്ടർ അടച്ചില്ല. ഇന്ന് രാവിലെ 7 മണിയോടെ 2 ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ പെരിയാറിന്റെ തീരത്ത് ഉള്ളവർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ചെറുതോണിയിലേക്കുള്ള ഗതാഗതം നിർത്തിവെച്ചു.

സംസ്ഥാത്ത് ചെറുതും വലുതുമായി 78 ഡാമുകളാണ് ഉള്ളത്. അതിൽ 58 ഡാമുകൾ വൈദ്യുതി വകുപ്പിന്റെ കിഴിലാണ്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ 24 ഡാമുകൾ തുറന്നു. ഇങ്ങനെ ഒരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല അത്രയും ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ദേശീയ ദുരിതാശ്വാസ പ്രവർത്തകർ അപകടമേഖലയിൽ എത്തി രക്ഷാപ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതി മൂലം മരണം 24 ആയി.

Loading...

Leave a Reply

Your email address will not be published.

More News