Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:47 am

Menu

Published on June 18, 2013 at 4:42 am

ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ 60 മരണം

heavy-rain-in-south-india

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നു വടക്കേ ഇന്ത്യന്‍ സംസ്‌ഥാനങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 60 മരണം. ഉത്തരാഘണ്ഡ്‌, ഹിമാചല്‍പ്രദേശ്‌, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ പലയിടങ്ങളിലും മഴ കനത്ത നാശം വിതച്ചു.

ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 10 പേര്‍ മരിച്ചു. പ്രധാനപ്പെട്ട റോഡുകളില്‍ ഗതാഗതം മുടങ്ങി. ആയിരക്കണക്കിനു വിനോദസഞ്ചാരികളും പ്രദേശവാസികളും വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്‌. സംഗ്ലയില്‍ മാത്രം എണ്ണൂറുപേര്‍ കുടുങ്ങിയെന്നാണു സൂചന. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി. കിന്നൗര്‍ ജില്ലയില്‍ ഇരുപത്തഞ്ചോളം വിനോദ സഞ്ചാരികളും ദൂരദര്‍ശന്‍ സംഘാംഗങ്ങളും കുടുങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്‌. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്‌, ബദരിനാഥ്‌ എന്നിവിടങ്ങളിലേക്കുള്ള വഴികള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. വഴികളിലുടനീളം പാറക്കല്ലുകളും മണ്ണും വീണു കിടക്കുകയാണ്‌. കഴിഞ്ഞ 36 മണിക്കൂറായി ഇവിടങ്ങളില്‍ മഴ തുടരുകയാണ്‌. ഡെറാഡൂണ്‍, രുദ്രപ്രയാഗ്‌ ജില്ലകളില്‍ വീടുതകര്‍ന്നും മണ്ണിടിച്ചിലിലും എട്ടുപേര്‍ മരിച്ചു. ഉത്തരകാശി ജില്ലയില്‍ അഞ്ചു ബസുകളും ട്രക്കും ജെ.സി.ബിയും ഒലിച്ചുപോയി.

ഹരിയാന, ഛണ്ഡിഗഢ്‌, പഞ്ചാബ്‌ എന്നിവിടങ്ങളില്‍ പതിനഞ്ചു ദിവസം മുമ്പുതന്നെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി. കഴിഞ്ഞ വര്‍ഷം ജൂെലെ ഏഴിനാണു കാലവര്‍ഷം ആരംഭിച്ചത്‌. തലസ്‌ഥാനമായ ഡല്‍ഹിയിലും കനത്തമഴ തുടരുകയാണ്‌. ഞായറാഴ്‌ച്ച െവെകിട്ട്‌ അഞ്ചരമുതല്‍ ഇന്നലെ രാവിലെ എട്ടരവരെ 21.9 മില്ലിമീറ്റര്‍ മഴ പെയ്‌തു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഡല്‍ഹില്‍ 58.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. നഗരത്തില്‍ തിങ്കളാഴച്ച അഞ്ചരവരെ 36.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കൊടും ചൂടിന്‌ ആശ്വാസമായി മഴയെത്തിയെങ്കിലും മിക്കയിടങ്ങളിലും വെള്ളംനിറഞ്ഞതു കാല്‍നട യാത്രക്കാരേയും വാഹനയാത്രികരെയും ഒരുപോലെ ബാധിച്ചു. ഇന്ദിരാഗാന്ധി ദേശീയ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. പാലം മേഖലയില്‍ 24 മണിക്കൂറിനിടെ 123.4 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്‌.
അരുണാചല്‍പ്രദേശ്‌, അസം, മേഖാലയ, നാഗാലാന്‍ഡ്‌, മണിപ്പുര്‍, മിസോറാം, ത്രിപുര, സിക്കിം, ഝാര്‍ഘണ്ഡ്‌, പശ്‌ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലും ഉത്തരാഘണ്ഡ്‌, ഹിമാചല്‍പ്രദേശ്‌, കിഴക്കന്‍ രാജസ്‌ഥാന്‍, ഉത്തര്‍പ്രദേശ്‌, ഹരിയാന, പഞ്ചാബ്‌, ജമ്മു-കാശ്‌മീര്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ഗുജറാത്ത്‌, ഗോവ, കര്‍ണാടക, കേരളം എന്നിവിടങ്ങളിലും അടുത്ത 48 മണിക്കൂറും കനത്ത മഴ തുടരുമെന്നു കാലാവസ്‌ഥാ വിദഗ്‌ധര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News