Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:48 pm

Menu

Published on August 9, 2018 at 12:15 pm

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലായി ഉരുൾപൊട്ടൽ..

heavy-rain-in-various-part-of-kerala-lanslide

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും. സംസ്ഥാനത്ത് ഇതുവരെ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒരു കുടുംബത്തിലെ 5 പേര് വീതം മരണപെട്ടു. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടിയിൽ ഉരുൾപൊട്ടലിൽ ഒരു കുടുംബം മണ്ണിനടിയിൽ പെട്ടു.

കോഴിക്കോട്, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. കോഴിക്കോട് മൂന്നിടത്തും മലപ്പുറം അഞ്ചിടത്തും ഉരുൾപൊട്ടി. മലമ്പുഴ ഡാമിന് സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന് സമീപത്തെ ആൾക്കാരെ മാറ്റി പാർപ്പിച്ചു. പെരിയാർവാലിയിൽ രണ്ടുപേരെയും താമരശേരി ഒരാളെയും കാണ്മാനില്ല. ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

പലയിടങ്ങളിലായി ഗതാഗതം തടസപ്പെട്ടു. ദേശീയ ദുരന്ത സേന കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. കനത്തമഴയിൽ വയനാട് ,മൂന്നാർ ഒറ്റപെട്ടു. പലയിടങ്ങളിലും മണ്ണിടിച്ചിൽ. ജില്ലകളിലെ പല സ്ഥലങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. ബാണാസുരസാഗര്‍ ഡാമിന്റെ 2 ഷട്ടറുകൾ തുറന്നിട്ടിട്ടുണ്ട്. ഇടമലയാർ ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുമെന്ന് അറിയിച്ചു.

മഴക്കെടുതി വിലയിരുത്താൻ ഉന്നതതലയോഗം നടത്താൻ മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നതതല ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കുചേരും.

Loading...

Leave a Reply

Your email address will not be published.

More News