Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 6:34 am

Menu

Published on July 31, 2018 at 11:31 am

ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരും..!!

heavy-rain-in-various-part-of-kerala

ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരും. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്തമഴ തുടരുന്നു. മഴ നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചത്. തിരുവന്തപുരം പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചു.

മലയോരമേഖലകളിൽ കനത്തമഴയിൽ വ്യാപകമായി കൃഷി നാശമുണ്ടായി. തിരുവനന്തപുരം ഇന്നലെ ഉച്ചക്ക് ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. ശക്തമായ മഴയിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഒരാൾ മരിച്ചു. ജോർജ്കുട്ടി ആണ് മരിച്ചത്. നദിതീരങ്ങളിൽ താമസിക്കുന്നവർ, മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നെയ്യാർ ഡാമിലെ 4 ഷട്ടറുകൾ തുറന്നു.

ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് എന്നി ജില്ലകളിലും കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് കണ്ണൂരിൽ ചിലയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതിനു പകരമായി അടുത്ത അവധി ദിവസം പ്രവർത്തിദിവസം ആയിരിക്കുമെന്നും അറിയിച്ചു.

കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടിയായി ഉയർന്നു. ഇന്നലെ രാത്രി ജലനിരപ്പ് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ കെ എസ് ഇ ബി അതീവ ജാഗ്രത നിർദേശം നൽകി. ഡാമിന്റെ ഉപരിതലത്തിൽ വിസ്തൃതി കൂടുതലായതിനാൽ ജലനിരപ്പ് സാവധാനത്തിലെ ഉയരു. ജലനിരപ്പ് വീണ്ടും ഉയർന്നില്ലെങ്കിൽ ഷട്ടറുകൾ തുറക്കില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിന്റെ അടിസ്ഥാനത്തിൽ അധികൃതർ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചില ഇടങ്ങളിൽ വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്. തീരദേശമേഖലയിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News