Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:37 am

Menu

Published on June 18, 2013 at 5:30 am

മുംബൈയില്‍ കനത്ത മഴ: തീവണ്ടികള്‍ സമയക്രമം മാറ്റി

heavy-rains-flood-mumbaitrain-run-late

മുംബൈ: മുംബൈയിലെ കനത്ത മഴമൂലം ഞായറാഴ്ച ദീര്‍ഘദൂര വണ്ടികള്‍ സമയക്രമം മാറ്റി. കേരളത്തിലേക്കു വരുന്ന വണ്ടികള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. പടിഞ്ഞാറെ മദ്യപ്രദേശിലും കിഴക്കൻ രാജസ്ഥാനിലും രൂപം കൊണ്ട താഴ്ന്ന വായു സമ്മർദ്ദം മൂലമാണ് മുംബൈയിൽ കനത്ത മഴ ഉണ്ടായത്.

രത്‌നഗിരി-ദാദര്‍ പാസഞ്ചര്‍ ദിവയില്‍ നിന്നാണ് പുറപ്പെട്ടത്. മുംബൈ സേവാഗ്രാം എക്‌സ്പ്രസ്സ് സി.എസ്.ടി.യില്‍ നിന്ന് പുറപ്പെടുന്നതിന് പകരം ദാദറില്‍ നിന്നാണ് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ട മുംബൈ ഹൗറ എക്‌സ്പ്രസ്സ് തിങ്കളാഴ്ച രാവിലെ 11.05ന് പുറപ്പെടും. മുംബൈയില്‍ നിന്ന് നാഗര്‍കോവിലിലേക്കുള്ള 16339 നമ്പര്‍ വണ്ടി ഉച്ചയ്ക്ക് രണ്ടിന് പകരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05നും ലോകമാന്യതിലക്- വിശാഖപട്ടണം എക്‌സ്പ്രസ്സ് ഉച്ചയ്ക്ക് 2.30ന് പുറപ്പെടേണ്ടത് തിങ്കളാഴ്ച 12.25ന് പുറപ്പെടും. മുംബൈയില്‍ അഹമ്മദാബാദ് വഴി ഹൗറയിലേക്കുള്ള 12322 നമ്പര്‍ വണ്ടി ഞായറാഴ്ച രാത്രി 9.25ന് പകരം തിങ്കളാഴ്ച രാവിലെ നാലിന് പുറപ്പെടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മുംബൈയിൽ ഏകദേശം 65 – 70 പ്രധാന സ്ഥലങ്ങളിലെ റോഡുകളിൽ വെള്ളം കയറി. 107 പമ്പുകൾ ഉപയോകിച്ചാണ് റോഡുകളിലെ വെള്ളം ദ്രൈനുകളിലേയ്ക്ക് മാറ്റിയത്. തെക്കേ മുംബൈയിൽ 35 സ്ഥലങ്ങളിലായി വെള്ളപൊക്കം അനുഭവപ്പെട്ടു. നവി മുംബൈയിൽ സ്ലാബ് മഴയിൽ സ്ലാബ് തകർന്ന് 2 മരണവും 3 പേർക്ക് ഗുരുതരമായ പരിക്കും ഉണ്ടായി.

Loading...

Leave a Reply

Your email address will not be published.

More News