Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അഭിനയിച്ച സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് . ബോളിവുഡ് താരങ്ങളായ ഹേമ മാലിനി, ജയപ്രദ, തെന്നിന്ത്യന്‍ താരം നഗ്മ, സീരിയല്‍ താരം സ്മൃതി ഇറാനി, കൊമേഡിയന്‍ ജാവേദ് ജാഫ്രി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് ദൂരദര്‍ശന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ ടെലിവിഷന്‍ പരിപാടികളും സിനിമകളും കൊണ്ടു വന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടത്. രാജ് ബാബര്‍, നഗ്മ, ജയപ്രദ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.ഇവരില്‍ ഹേമ മാലിനിയും സ്മൃതി ഇറാനിയും ബിജെപി സ്ഥാനാര്‍ത്ഥികളും ജാവേദ് ജാഫ്രി ആം ആദ്മി സ്ഥാനാര്‍ത്ഥിയുമാണ്. സിനിമാ താരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും അയോഗ്യമായ പ്രചാരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
Leave a Reply